---
title: "പെൺകുട്ടിയ പീഡിപ്പിച്ച ശേഷം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒളിവിൽ കഴിഞ്ഞ 51-കാരൻ പിടിയിൽ"
english_title: "51-year-old man arrested for raping girl and hiding in pilgrimage centers"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319910/51-year-old man arrested for raping girl and hiding in pilgrimage centers"
published_at: "2025-10-11T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9aff7f32bd_1000357248.png"
keywords: []
---

# പെൺകുട്ടിയ പീഡിപ്പിച്ച ശേഷം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒളിവിൽ കഴിഞ്ഞ 51-കാരൻ പിടിയിൽ

> **Lead Summary:** മലപ്പുറം: പൊന്നാനിയിൽ ബാലികയെ പീഡിപ്പിച്ച ശേഷം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ.

## Article Content

മലപ്പുറം: പൊന്നാനിയിൽ ബാലികയെ പീഡിപ്പിച്ച ശേഷം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ.

പൊന്നാനി സ്വദേശി ഷംസുദ്ദീനെയാണ് തമിഴ് നാട്ടിലെ നാഗൂരിൽ നിന്നും പിടികൂടിയത്. പൊന്നാനിയിൽ പൊടിമില്ലിൽ ജോലി ചെയ്യുകയായിരുന്ന പ്രതി ആളില്ലാതിരുന്ന സമയത്ത് ബാലികയെ വിളിച്ചുവരുത്തി പീഡിപ്പിയ്ക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ കുടുംബം പോലിസിൽ പരാതി നൽകി. എന്നാൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഷംസുദീൻ ഒളിവിൽ പോകുകയായിരുന്നു. 51 കാരനായ പ്രതി തമിഴ്നാട്ടിലേക്കാണ് കടന്നത്. നാഗൂർ, ഏർവാടി, മുത്തുപേട്ട തുടങ്ങിയ ദർഗകളിൽ ഒളിവിൽക്കഴിഞ്ഞു. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ പൊലീസ് ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീക്ഷിച്ചു വരികയായിരുന്നു.

നാഗൂർ ഭർഗ്ഗയിലുണ്ടെന്ന് മനസ്സിലാക്കി അന്വേഷണ സംഘം അവിടെയെത്തി. തന്ത്രപൂർവം പിടികൂടികൂടുകയായിരുന്നു. പൊന്നാനി സിഐ എസ് അഷറഫ്,എസ്ഐ ബിബിൻ സി.വി, എഎസ്ഐ വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്. പത്തുവർഷം മുൻപും സമാനമായ മറ്റൊരു കേസിൽ ഇയാൾ പ്രതിയായിരുന്നു. ഇയാളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319910/51-year-old man arrested for raping girl and hiding in pilgrimage centers)